Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Government

ക​ട​ലാ​മ സം​ര​ക്ഷ​ണം; ബീ​ച്ചു​ക​ളി​ല്‍ മ​നു​ഷ്യ​സാ​ന്നി​ധ്യ​വും വെ​ളി​ച്ച​വും നി​യ​ന്ത്രി​ക്കും

കോ​​​ഴി​​​ക്കോ​​​ട്: എ​​​യിം​​​സ്, അ​​​തി​​​വേ​​​ഗ റെ​​​യി​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ന്‍ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ച്ച കേ​​​ര​​​ള​​​ത്തി​​​നു കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ല്‍ ആ​​​മ പ​​​രി​​​ച​​​ര​​​ണ കേ​​​ന്ദ്രം ന​​​ല്‍​കി​​​യ​​​ത് വി​​​മ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍​ക്കും പ​​​രി​​​ഹാ​​​സ​​​ങ്ങ​​​ള്‍​ക്കും ഇ​​​ട​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും ക​​​ട​​​ലാ​​​മ​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ർ. ക​​​ട​​​ലാ​​​മ​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള ബീ​​​ച്ചു​​​ക​​​ളി​​​ല്‍ വെ​​​ളി​​​ച്ച​​​വും മ​​​നു​​​ഷ്യ​​​സാ​​​ന്നി​​​ധ്യ​​​വും നി​​​യ​​​ന്ത്രി​​​ച്ചു​​​ള്ള സം​​​ര​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം.

അ​​​തി​​​നാ​​​യി തീ​​​ര​​​ദേ​​​ശ ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് സം​​​സ്ഥാ​​​ന, ജി​​​ല്ലാ​​​ത​​​ല സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​ക​​​ള്‍ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു. ക​​​ട​​​ലാ​​​മ​​​ക​​​ളു​​​ടെ​​​യും അ​​​വ​​​യു​​​ടെ സ്വാ​​​ഭാ​​​വി​​​ക ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​യു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളാ​​​ണു ക​​​ട​​​ലാ​​​മ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​ക്കു​​​ള്ള​​​ത്.

ക​​​ട​​​ലാ​​​മ​​​ക​​​ള്‍ കൂ​​​ടു​​​ണ്ടാ​​​ക്കു​​​ന്ന ബീ​​​ച്ചു​​​ക​​​ളി​​​ല്‍ കൃ​​​ത്രി​​​മ വി​​​ള​​​ക്കു​​​ക​​​ള്‍ കു​​​റ​​​യ്ക്കു​​​ക, ബീ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മ​​​നു​​​ഷ്യ​​​രു​​​ടെ പ്ര​​​വേ​​​ശ​​​നം നി​​​യ​​​ന്ത്രി​​​ക്കു​​​ക, ക​​​ട​​​ലാ​​​മ​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​ത് ത​​​ട​​​യു​​​ക, ക​​​ട​​​ലാ​​​മ സാ​​​ന്നി​​​ധ്യ​​​മു​​​ള്ള ബീ​​​ച്ചു​​​ക​​​ളി​​​ലും ക​​​ട​​​ല്‍​ത്തീ​​​ര​​​ങ്ങ​​​ളി​​​ലും ദി​​​വ​​​സ​​​വും പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ലും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളി​​​ലും അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് സ​​​മി​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ.

കേ​​​ര​​​ള​​​ത്തി​​​ന് ക​​​ട​​​ലാ​​​മ സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച​​​ത് പ​​​രി​​​ഹാ​​​സ​​​ങ്ങ​​​ള്‍​ക്കി​​​ട​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും ചെ​​​മ്മീ​​​ന്‍ക​​​ര്‍​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പ്ര​​​ധാ​​​ന​​​മാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന വ​​​ല​​​ക​​​ളി​​​ല്‍ കു​​​ടു​​​ങ്ങി ക​​​ട​​​ലാ​​​മ​​​ക​​​ള്‍ ചാ​​​കു​​​ന്ന​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള ചെ​​​മ്മീ​​​ന്‍ ഇ​​​റ​​​ക്കു​​​മ​​​തി അ​​​മേ​​​രി​​​ക്ക ത​​​ട​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ക​​​ട​​​ലാ​​​മ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് പ്രാ​​​ധാ​​​ന്യം ന​​​ല്‍​കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള്‍ ചെ​​​മ്മീ​​​ന്‍ ക​​​യ​​​റ്റു​​​മ​​​തി​​​ക്കു​​​ള്ള ഉ​​​പ​​​രോ​​​ധം നീ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​ര്‍​ഷ​​​ക​​​രു​​​ടെ പ്ര​​​തീ​​​ക്ഷ. ചെ​​​മ്മീ​​​ന്‍ ക​​​യ​​​റ്റു​​​മ​​​തി​​​ക്ക് 2019ല്‍ ​​​അ​​​മേ​​​രി​​​ക്ക ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ഉ​​​പ​​​രോ​​​ധം കാ​​​ര​​​ണം പ്ര​​​തി​​​വ​​​ര്‍​ഷം ഇ​​​ന്ത്യ​​​യ്ക്ക് 25000 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം സം​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. കേ​​​ര​​​ള ചെ​​​മ്മീ​​​ന്‍ വി​​​പ​​​ണി​​​യെ​​​യും ഉ​​​പ​​​രോ​​​ധം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

കേ​ര​ള​ത്തി​ല്‍ ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ ന​ട​പ്പാ​ക്കി​ല്ല; ഉ​ത്ത​ര​വി​റ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ (എ​ന്‍​പി​ആ​ര്‍) ന​ട​പ്പാ​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. സെ​ന്‍​സ​സി​നൊ​പ്പം നാ​ഷ​ണ​ല്‍ പോ​പ്പു​ലേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍ കൂ​ടി ന​ട​ത്തി​യേ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

എ​ന്‍​പി​ആ​ര്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ 2019-ല്‍ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. കൊ​വി​ഡ് കാ​ര​ണം മു​ട​ങ്ങി​യ സെ​ന്‍​സ​സ് ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ ഭേ​ദ​ഗ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യും പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കി​യ ആ​ദ്യ സം​സ്ഥാ​ന​വും കേ​ര​ള​മാ​ണ്.

സം​സ്ഥാ​ന​ത്ത് ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും 2019 ഡി​സം​ബ​ര്‍ 20 മു​ത​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്‍​ആ​ര്‍​സി, സി​എ​എ എ​ന്നി​വ​യ്‌​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് എ​ന്‍​പി​ആ​ര്‍ ന​ട​പ​ടി​ക​ളും നി​ര്‍​ത്തി​വ​ച്ച​ത്.

Kerala

വിഴിഞ്ഞം വികസിക്കുന്നു; ഒരേസമയം അഞ്ച് മദർഷിപ്പുകൾ കൈകാര്യം ചെയ്യാം

വി​​​ഴി​​​ഞ്ഞം: ഒ​​​രേ​​​സ​​​മ​​​യം അ​​​ഞ്ച് മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ പാ​​​ക​​​ത്തി​​​ൽ തു​​​റ​​​മു​​​ഖം വി​​​ക​​​സി​​​ക്കും. 2035ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് വ​​​രു​​​മാ​​​ന വി​​​ഹി​​​തം ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങും.

തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​നാ​​​യി 5,500 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​ട​​​ക്കി​​​യ​​​ത്. രാ​​​ജ്യ​​​ത്ത് മ​​​റ്റൊ​​​രു സ​​​ർ​​​ക്കാ​​​രും തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഇ​​​ത്ര​​​യും വ​​​ലി​​​യൊ​​​രു നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. രാ​​​ജ്യ​​​ത്തി​​​നാ​​​കെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യാ​​​ണ് ​ഇ​​​തി​​​നെ കാ​​​ണേ​​​ണ്ട​​​ത്.

വി​​​ഴി​​​ഞ്ഞ​​​ത്തി​​​ന്‍റെ തീ​​​ര​​​ത്തുനി​​​ന്ന് ലോ​​​ക​​​ത്തി​​​നു നാം ​​​ന​​​ൽ​​​കു​​​ന്ന വ​​​ലി​​​യ സ​​​ന്ദേ​​​ശം ഇ​​​താ​​​ണ് “കേ​​​ര​​​ളം മാ​​​റു​​​ക​​​യാ​​​ണ്, കേ​​​ര​​​ളം മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്”. ഇ​​​നി​​​യും ഒ​​​രു​​​പാ​​​ട് കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​വി​​​ടെ ചെ​​​യ്യാ​​​നു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യാ​​​കെ പി​​​ന്തു​​​ണ​​​യോ​​​ടെ അ​​​വ​​​യും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടൊ​​​പ്പം​​​ പോ​​​ർ​​​ട്ടി​​​നെ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡി​​​ന്‍റെ​ ഉ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി. ​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ര്‍​വേ​​​യ്സ് മ​​​ന്ത്രി സ​​​ര്‍​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ള്‍ മു​​​ഖ്യ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ന്‍, വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി, കെ. ​​​എ​​​ന്‍‌. ബാ​​​ല​​​ഗോ​​​പാ​​​ല്‍, ആ​​​ര്‍. അ​​​നി​​​ല്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി. ​​​ഡി. സ​​​തീ​​​ശ​​​ന്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​രാ​​​യ അ​​​ഡ്വ. എം. ​​​വി​​​ന്‍​സ​​​ന്‍റ്, വി. ​​​ജോ​​​യി, ഒ.​​​എ​​​സ്. അം​​​ബി​​​ക, വി. ​​​ശ​​​ശി, ഡി. ​​​കെ. മു​​​ര​​​ളി, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍, അ​​​ഡ്വ. വി.​​​കെ. പ്ര​​​ശാ​​​ന്ത്, ജി. ​​​സ്റ്റീ​​​ഫ​​​ന്‍, സി.​​​കെ. ഹ​​​രീ​​​ന്ദ്ര​​​ന്‍, ഐ.​​​ബി. സ​​​തീ​​​ഷ്, കെ. ​​​ആ​​​ന്‍​സ​​​ല​​​ന്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക​​​ര്‍ ക​​​ര​​​ണ്‍ അ​​​ദാ​​​നി, ഡോ. ​​​എ. കൗ​​​ശി​​​ഗ​​​ന്‍ ഐ .​​​എ എ​​​സ്(​​​സെ​​​ക്ര​​​ട്ട​​​റി, തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ്), വി​​​ജ​​​യ് കു​​​മാ​​​ര്‍ ഐ​​​എ​​​എ​​​സ്(​​​സെ​​​ക്ര​​​ട്ട​​​റി, കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ര്‍​വേ​​​യ്സ്), അ​​​ശ്വ​​​നി ഗു​​​പ്ത (ഡ​​​യ​​​റ​​​ക​​​ര്‍ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ), പ്ര​​​ദീ​​​പ് ജ​​​യ​​​രാ​​​മ​​​ന്‍ (സി​​​ഇ​​​ഒ, തു​​​റ​​​മു​​​ഖം, ഡോ. ​​​ദി​​​വ്യ എ​​​സ്. അ​​​യ്യ​​​ര്‍ ഐ​​​എ​​​എ​​​സ്(​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക​​​ര്‍, വി​​​സി​​​ൽ), ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​പ്രി​​​യ​​​ദ​​​ര്‍​ശി​​​നി, ക​​​ള​​​ക്ട​​​ര്‍ അ​​​നു​​​കു​​​മാ​​​രി തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Kerala

ബെവ്കോയുടെ ബ്രാണ്ടി പേരിടല്‍ മത്സരം: സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷനും (ബെവ്കോ) മലബാര്‍ ഡിസ്റ്റിലറീസും ചേര്‍ന്ന് പുതിയ പ്രീമിയം ബ്രാണ്ടിക്ക് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിഷയത്തില്‍ വിശദമായ മറുപടി സത്യവാംഗ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികളോട് നിര്‍ദ്ദേശിച്ചു. മദ്യത്തിന്‍റെ നേരിട്ടുള്ളതോ അല്ലാതെയുള്ളതോ ആയ പരസ്യങ്ങള്‍ നല്‍കുന്നത് കേരള അബ്കാരി നിയമപ്രകാരവും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും നിരോധിച്ചിട്ടുള്ളതാണ്. ബെവ്കോയുടെ ഈ മത്സരം ഒരുതരം പരോക്ഷ പരസ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും സാമാന്യവല്‍ക്കരിക്കുന്നതുമായ ഇത്തരം നടപടികള്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതിന് വലിയ പ്രചാരണം നല്‍കിയിരുന്നു.

മത്സരം അടിയന്തരമായി റദ്ദാക്കണമെന്നും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികൃതരെ വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കും.

National

ഇ​ഡി റെ​യ്ഡ് ത​ട​സ​പ്പെ​ടു​ത്തി​യ സംഭവം: മ​മ​ത ബാ​ന​ർ​ജി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും നോ​ട്ടീ​സ​യ​ച്ച് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഇ​ഡി റെ​യ്ഡ് ത​ട​സ​പ്പെ​ടു​ത്തി​യ വി​ഷ​യ​ത്തി​ൽ മ​മ​ത ബാ​ന​ർ​ജി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മെ​ന്ന് സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു.

വി​ഷ​യം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് നി​യ​മ​വ്യ​വ​സ്ഥ ത​ക​രാ​നി​ട​യാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​മ​ത​യ്‌​ക്കും സ​ർ​ക്കാ​രി​നും നോ​ട്ടീ​സ് അ​യ​ച്ച​ത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ സം​സ്ഥാ​ന പോ​ലീ​സ് എ​ടു​ത്ത കേ​സും കോ​ട​തി സ്റ്റേ ​ചെ​യ്തു. കു​റ്റ​വാ​ളി​ക​ൾ​ക്ക് സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ൾ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു.

റെ​യ്ഡി​നി​ടെ​യു​ള്ള സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചു വ​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്ന മു​ന്ന​റി​യി​പ്പും സു​പ്രീം കോ​ട​തി ന​ൽ​കി. എ​ന്നാ​ൽ ഇ​താ​രോ​പി​ച്ച് അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

വെ​ട്ടി​ക്കു​റ​ച്ച ക​ട​മെ​ടു​ക്ക​ല്‍ പ​രി​ധി പു​നഃ​സ്ഥാ​പി​ക്ക​ണം; കേ​ന്ദ്ര​ത്തി​ന് കേ​ര​ളം നാ​ളെ നി​വേ​ദ​നം ന​ല്‍​കും

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​ക്ക​ല്‍ പ​രി​ധി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം നാ​ളെ കേ​ന്ദ്ര​ത്തി​ന് നി​വേ​ദ​നം സ​മ​ര്‍​പ്പി​ക്കും. കേ​ന്ദ്ര ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഡ​ല്‍​ഹി​യി​ല്‍ വി​ളി​ച്ച സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ​ങ്കെ​ടു​ക്കും. ഇ​വി​ടെ​വ​ച്ചാ​കും നി​വേ​ദ​നം സ​മ​ര്‍​പ്പി​ക്കു​ക.

ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ ക​ട​മെ​ടു​ക്ക​ല്‍ പ​രി​ധി 12,000 കോ​ടി രൂ​പ​യാ​യി​രു​ന്ന​ത് പ​കു​തി​യോ​ളം കേ​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. സാ​മ്പ​ത്തി​ക വ​ര്‍​ഷം മു​ഴു​വ​ന്‍ 17,000 കോ​ടി​യോ​ളം രൂ​പ​യാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്.

ഐ​ജി​എ​സ്ടി​യി​ല്‍ മാ​ത്രം 965 കോ​ടി രൂ​പ​യു​ടെ വെ​ട്ടി​ക്കു​റ​വു വ​രു​ത്തി. കേ​ന്ദ്ര​ത്തി​ന്‍റെ തെ​റ്റാ​യ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. 31,000 കോ​ടി രൂ​പ​യു​ടെ ഗ്രാ​ന്‍റ് 6,000 കോ​ടി രൂ​പ​യി​ലേ​ക്ക് ഒ​തു​ക്കി. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച 1,877 കോ​ടി രൂ​പ​യും വെ​ട്ടി​ക്കു​റ​ച്ചു.

സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്ക് പ​ക​ര​മു​ള്ള റെ​യി​ല്‍​വേ പ​ദ്ധ​തി അ​നു​വ​ദി​ക്കു​ക, ഗ​താ​ഗ​ത്തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ കൂ​ടു​ത​ല്‍ റെ​യി​ല്‍​വേ സൗ​ക​ര്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക, വി​ഴി​ഞ്ഞം തു​റ​മു​ഖ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ കേ​ന്ദ്ര സ​ഹാ​യം അ​നു​വ​ദി​ക്കു​ക, വി​ഴി​ഞ്ഞ​ത്തി​ന് ബ​ജ​റ്റി​ല്‍ വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടിം​ഗ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ല്‍ ഉ​ന്ന​യി​ക്കും.

കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​മീ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് 12ന് ​തി​രു​വ​ന​ന്ത​പു​രം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും സ​മ​രം ന​ട​ത്തു​ന്നു​ണ്ട്.

Kerala

പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന​ക​ൾ കാ​റ്റി​ൽ​പ​റ​ത്തി; ഷെ​യ്‌​ക് പ​രീ​തി​ന് വീ​ണ്ടും കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന കാ​റ്റി​ൽ​പ​റ​ത്തി ഷെ​യ്‌​ക് പ​രീ​തി​ന് വീ​ണ്ടും കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എം​ഡി സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​നാ​ണ് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യ​ത്.

വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ളി​ൽ തു​ട​രു​ന്ന​തി​ന് 65 വ​യ​സാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്രാ​യ​പ​രി​ധി. എ​ന്നാ​ൽ ഷെ​യ്ക് പ​രീ​തി​ന് നി​ല​വി​ൽ 67 വ​യ​സാ​ണ് പ്രാ​യം.

ഷെ​യ്‌​ക് പ​രീ​തി​ന്‍റെ ത​ന്നെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ കാ​ലാ​വ​ധി നീ​ട്ടി​യ​ത്. തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും, താ​ൻ എം​ഡി സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യാ​ൽ പ​ദ്ധ​തി​ക​ൾ ത​ട​സ​പ്പെ​ടു​മെ​ന്നും കാ​ട്ടി പ​രീ​ത് മ​ന്ത്രി സ​ജി ചെ​റി​യാ​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ഷെ​യ്ക് പ​രീ​തി​ന് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യ​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​ല​വി​ൽ കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 19ന് ​ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Kerala

മെ​ഡി​സെ​പ് ര​ണ്ടാം​ ഘ​ട്ടം ജ​നു​വ​രിയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കു​​​മു​​​ള്ള ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ഡി​​​സെ​​​പി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും.

8237 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യു​​​മാ​​​യി​​​രി​​​ക്കും കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക പ്രീ​​​മി​​​യം. ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ​​നി​​​ന്നും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രി​​​ൽ​​നി​​​ന്നും പ്ര​​​തി​​​മാ​​​സം 810 രൂ​​​പ വീ​​​തം പി​​​ടി​​​ക്കും.

സ​​​ർ​​​ക്കാ​​​രും ഓ​​​റി​​​യ​​​ന്‍റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​നി​​​യും ത​​​മ്മി​​​ലു​​​ള്ള ധാ​​​ര​​​ണ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക. ആ​​​ദ്യ​​​വ​​​ർ​​​ഷ പ്രീ​​​മി​​​യം മാ​​​ത്ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ചി​​​ല​​​പ്പോ​​​ൾ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഉ​​​യ​​​രാം.

2026 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി​​​യെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും 2028 ഡി​​​സം​​​ബ​​​ർ 31 വ​​​രെ​​​യാ​​​ണ് തീ​​​യ​​​തി കാ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

നടിയെ ആക്രമിച്ച കേസ്: ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഡി ​ജി പി​യു​ടെ​യും സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​റു​ടെ​യും ശി​പാ​ര്‍​ശ​ക​ള്‍ അം​ഗീ​ക​രി​ച്ച് ഇ​ന്ന​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ നി​ര്‍​ണാ​യ​ക​മാ​യ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ത​ള്ളി​യ​ത് നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണെ​ന്നാ​ണ് ഡി​ജി​പി​യും സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​രും പ​റ​യു​ന്ന​ത്.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ലു​പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണ് സ​ര്‍​ക്കാ​രി​ന്റെ അ​പ്പീ​ല്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി അ​തി​ജീ​വി​ത ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് അ​പ്പീ​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റു പ്ര​തി​ക​ള്‍​ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചെ​ങ്കി​ലും, ഗൂ​ഢാ​ലോ​ച​ന കു​റ്റം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദി​ലീ​പി​നെ വി​ചാ​ര​ണ കോ​ട​തി വെ​റു​തെ വി​ട്ട​ത്. എ​ന്നാ​ല്‍, കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും ഉ​യ​ര്‍​ന്ന കോ​ട​തി​യി​ല്‍ ഇ​ത് തെ​ളി​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റേ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റേ​യും നി​ല​പാ​ട്.

ദി​ലീ​പും പ​ള്‍​സ​ര്‍ സു​നി​യും ത​മ്മി​ലു​ള്ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും വി​ചാ​ര​ണ കോ​ട​തി വേ​ണ്ട​ത്ര പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്റെ വാ​ദം. മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വാ​ല്യൂ മാ​റി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ​ക​ളും പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ ഉ​ന്ന​യി​ച്ചേ​ക്കും.

വി​ധി​യി​ലെ സാ​ങ്കേ​തി​ക​വും നി​യ​മ​പ​ര​വു​മാ​യ പി​ഴ​വു​ക​ള്‍ അ​പ്പീ​ലി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടും. ക്രി​സ്മ​സ് അ​വ​ധി​ക്ക് ശേ​ഷം കോ​ട​തി തു​റ​ക്കു​ന്ന​തോ​ടെ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്യാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം; അ​പ്പീ​ലു​മാ​യി സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ അ​നു​വ​ദി​ച്ച മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

ജാ​മ്യം ല​ഭി​ച്ചാ​ൽ പ്ര​തി കേ​സ് അ​ന്വേ​ഷ​ണ​ത്തെ​യും സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കും. ഒ​ളി​വി​ൽ തു​ട​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കും.

ര​ണ്ടാ​മ​ത്തെ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Kerala

സ്വ​ര്‍​ണ​പ്പാ​ളി​യു​ടെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​മേ​ജ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും സ്വ​ര്‍​ണ​പ്പാ​ളി​യു​ടെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഇ​മേ​ജ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ അ​രി ആ​ഹാ​രം ക​ഴി​ച്ച് ജീ​വി​ക്കു​ന്ന​വ​രാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പി​ന്നാ​ക്ക​ക്കാ​ര്‍​ക്ക് പ​രി​ഗ​ണ​ന​യും പ​രി​ര​ക്ഷ​യും ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കി​യ​തി​ല്‍ കൂ​ടു​ത​ലും പി​ന്നാ​ക്ക​കാ​രാ​ണ്. ഭ​രി​ക്കാ​ന്‍ മ​റ്റു​ള്ള​വ​രും വോ​ട്ട് ചെ​യ്യാ​ന്‍ പി​ന്നാ​ക്ക​ക്കാ​രും എ​ന്ന അ​വ​സ്ഥ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​രൂ​രി​ലെ ഗ​ര്‍​ഡ​ര്‍ അ​പ​ക​ട​ത്തി​ല്‍ ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യി. ആ​രു​ടെ​യോ പി​ന്‍​ബ​ലം ഉ​ള്ള​ത് കൊ​ണ്ട് ക​രാ​റു​കാ​ര​ന് ധാ​ര്‍​ഷ്ഠ്യ സ​മീ​പ​ന​മാ​ണ്. ടാ​ക്‌​സ് അ​ട​ച്ച് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ പ​റ്റു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

 

Kerala

എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഉ​പ​യോ​ഗി​ച്ച് ഒ​രു​കൂ​ട്ടം വോ​ട്ട​ർ​മാ​രെ ബോ​ധ​പൂ​ർ​വം നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ഫോ​റം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. എ​ത്ര​ത്തോ​ളം നി​യ​മ യു​ദ്ധം ന​ട​ത്താ​ൻ ക​ഴി​യു​മോ അ​ത്ര​യും മു​ന്നോ​ട്ടു പോ​കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ക്ഷാ​മം ചൂ​ണ്ടി​ക്കാ​ട്ടി എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​ന്ന​ത് ഭ​ര​ണ​സ്തം​ഭ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. ഡി​സം​ബ​ർ നാ​ലി​നാ​ണ് എ​സ് ഐ ​ആ​ർ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ ഒ​മ്പ​ത്,11 തി​യ​തി​ക​ളി​ൽ ന​ട​ക്കു​മ്പോ​ൾ ര​ണ്ട് സു​പ്ര​ധാ​ന ജോ​ലി​ക​ളി​ലും ഒ​രേ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ൾ പ്രാ​യോ​ഗി​ക പ്ര​ശ്ന​ങ്ങ​ൾ ഏ​റെ​യെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

എ​ന്നാ​ൽ 55 ശ​ത​മാ​നം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഈ ​ഹ​ർ​ജി ദു​രു​ദ്ദേ​ശ​പ​ര​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്. ഭ​ര​ണ​സ്തം​ഭ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ​യും വാ​ദം കേ​ട്ട ഹൈ​ക്കോ​ട​തി സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് നേ​ര​ത്തെ​യും പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ല്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഉ​ത്ത​ര​വാ​യി​രി​ക്കു​ക​യാ​ണ്.

 

 

Kerala

വ​യ​നാ​ട്ടി​ലെ വാ​യ്പ എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ, കേ​ന്ദ്ര​ത്തി​ന് ഒ​രു റോ​ളു​മി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

 തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മു​ണ്ട​ക്കൈ- ചൂ​ര​ൽ​മ​ല ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ണ് വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ലെ​ന്നും റി​സ​ർ​വ് ബാ​ങ്കി​ന് മാ​ത്ര​മേ ഇ​തി​ന് അ​ധി​കാ​ര​മു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബാ​ങ്കി​ന്‍റെ വാ​യ്പ​ക​ൾ കേ​ന്ദ്ര​ത്തി​ന് എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ല. ബാ​ങ്കു​ക​ളു​ടേ​ത് ബോ​ർ​ഡു​ക​ളും ഓ​ഹ​രി ഉ​ട​മ​ക​ളു​മെ​ല്ലാ​മു​ള്ള സം​വി​ധാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​നാ​യി ബാ​ങ്കു​ക​ളെ നി​ർ​ബ​ന്ധി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് അ​ധി​കാ​ര​മോ റോ​ളോ ഇ​ല്ല.

ചോ​ദി​ക്കു​ന്ന​വ​രും പ​റ​യു​ന്ന​വ​രും ഇ​ക്കാ​ര്യം മ​ന​സി​ലാ​ക​ണം. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ആ​നു​കൂ​ല്യം കൊ​ടു​ക്കേ​ണ്ട​ത്. സം​സ്ഥാ​നം സ​ബ്‌​സി​ഡി ന​ൽ​കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Kerala

"മ​ല​യാ​ളം വാ​നോ​ളം, ലാ​ൽ​സ​ലാം'; മോ​ഹ​ൻ​ലാ​ലി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ദ​രം ഒ​രു​ക്കു​ന്നു

 തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര ലോ​ക​ത്തി​നു ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്‌​കാ​രം നേ​ടി​യ മോ​ഹ​ൻ​ലാ​ലി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ദ​രി​ക്കു​ന്നു.

"മ​ല​യാ​ളം വാ​നോ​ളം, ലാ​ൽ​സ​ലാം' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​ദ​രി​ക്ക​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് വേ​ണ്ടി മോ​ഹ​ൻ​ലാ​ലി​നെ ആ​ദ​രി​ക്കും.

മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, ജി. ​ആ​ർ. അ​നി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ച​ല​ച്ചി​ത്ര, രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സാം​സ്‌​കാ​രി​ക- വ​ജ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യു​ടെ വ​ള​ർ​ച്ച​യി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച മോ​ഹ​ൻ​ലാ​ലി​നോ​ട് ഈ ​നാ​ടി​ന്‍റെ അ​ക​മ​ഴി​ഞ്ഞ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന ച​ട​ങ്ങാ​ണ് "മ​ല​യാ​ളം വാ​നോ​ളം, ലാ​ൽ​സ​ലാം' എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Up